അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനായില്ല; ദൗത്യം അവസാനിപ്പിച്ചു
നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനായില്ല. ആനയെ കണ്ടെത്താതെ ഇന്നും ദൗത്യം അവസാനിപ്പിച്ചു. ഉൾവനത്തിലേക്ക് പോയിട്ടും ആനയെ കണ്ടെത്താനായിട്ടില്ല. മലയാറ്റൂർ വനത്തിലേക്കോ പറമ്പിക്കുളം വനത്തിലേക്കോ ആന നീങ്ങിയിരിക്കാം എന്നാണ് നിഗമനം. ഒൻപത് കൊമ്പന്മാരെ കണ്ടെത്തിയെങ്കിലും ഒന്നുപോലും പരിക്കേറ്റ കൊമ്പനായിരുന്നില്ല. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
ആനയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടുതന്നെ രക്ഷാദൗത്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 50 അംഗ സംഘമാണ് ഇന്ന് ആനക്കായി തിരച്ചിൽ നടത്തിയത്. ആന ഉൾവനത്തിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ രാത്രി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16

