Quantcast

യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓട്ടോ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-04 05:20:40.0

Published:

4 Sept 2022 10:26 AM IST

യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
X

മലപ്പുറം: ജില്ലയിലെ വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു. ഓട്ടോ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് പിടികൂടി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സന്ധ്യക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവതി ബാബുവിന്റെ ഓട്ടോയിൽ കയറിയത്. യുവതിയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് വഴിക്കടവ് പൊലീസ് അറിയിച്ചു.

TAGS :

Next Story