Quantcast

കോഴിക്കോട് മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയിൽ നിന്നും പാമ്പിനെ പിടികൂടി

അണലി വർഗ്ഗത്തിൽപ്പെട്ട വിഷമില്ലാത്ത മണ്ണൂലിപാമ്പിനെയാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2023-09-07 12:35:45.0

Published:

7 Sep 2023 12:30 PM GMT

കോഴിക്കോട് മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയിൽ നിന്നും പാമ്പിനെ പിടികൂടി
X

കോഴിക്കോട്: കോഴിക്കോട് മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയിൽ നിന്നും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് അണലി വർഗ്ഗത്തിൽപ്പെട്ട വിഷമില്ലാത്ത മണ്ണൂലിപാമ്പിനെ പിടികൂടിയത്. വനം വകുപ്പിന് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം അംഗം കരീം കൽപ്പൂരാണ് സ്‌കൂളിൽ എത്തി പാമ്പിനെ പിടികൂടിയത്.

ഇന്ന് രാവിലെ രാവിലെ 9 മണിക്ക് പാചകക്കാരി പാചകപ്പുരയിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. സ്‌കൂളിനോട് തൊട്ടുചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പ് കാടുപിടിച്ച നിലയിലാണ്. സ്‌കൂൾ പരിസരവും കാടുപിടിച്ച അവസ്ഥയിലാണ്. ഇതിനുമുമ്പ് തൊട്ടടുത്ത മുക്കം ഹയർസെക്കൻഡറി സ്‌കൂളിലെ ശുചിമുറിയിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയിരുന്നു.

TAGS :

Next Story