Quantcast

ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികന് ഉപാധികളോടെ ജാമ്യം

പത്തനംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വിമൽ വേണുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്

MediaOne Logo

Web Desk

  • Published:

    12 Nov 2022 2:47 PM GMT

ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികന് ഉപാധികളോടെ ജാമ്യം
X

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം. പാങ്ങോട് സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പോകാൻ പാടില്ലെന്ന നിബന്ധനയോടെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ജാമ്യം അനുവദിച്ചത്.

പത്തനംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വിമൽ വേണുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം വിമൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാജീവനക്കാരെയും പൊലീസിനെയും അസഭ്യം പറയുകയും ചെയ്ത ശേഷം വിമൽ വേണു ഒളിവിൽ പോയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സൈനികൻ പത്തനംതിട്ടയിൽ നിന്ന് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്. പരിക്കേറ്റ കാരണം ചോദിച്ച ഡ്യൂട്ടി ഡോക്ടറെയും വനിതാ ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അവിടെയെത്തിയ പൊലീസുകാരെയും അസഭ്യം പറഞ്ഞശേഷം വിമൽ വേണു വാഹനം എടുത്ത് കടന്നുകളഞ്ഞു. സൈനികനെതിരെ ആദ്യം മദ്യപിച്ച് വാഹനം ഓടിച്ചതിന് നിസ്സാര വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഭരതന്നൂർ സ്വദേശിയായ വിമൽ വേണു സൈന്യത്തിന്റെ ഭാഗമായി അസമിലാണ് ജോലി ചെയ്തിരുന്നത്. സൈന്യത്തിലെ ടെക്നിക്കൽ വിഭാഗം ജീവനക്കാരനാണ് വിമൽ വേണു.

The soldier who assaulted the duty doctor was granted conditional bail

TAGS :

Next Story