Quantcast

വൈദ്യുതി നിരക്കൽ വർധനവുണ്ടാവില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി

'ഇന്ധന സർ ചാർജ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല'

MediaOne Logo

Web Desk

  • Published:

    30 May 2023 12:14 PM GMT

There will be no increase in electricity rates: Minister K. Krishnankutty,വൈദ്യുതി നിരക്കൽ വർധനവുണ്ടാവില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി,
X

തിരുവനന്തപുരം: വൈദ്യുതി നിരക്കൽ വർധനവുണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇന്ധന സർ ചാർജ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. റെഗുലേറ്ററി കമ്മീഷന്റെ നിർദേശത്തിൽ നിലവിൽ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതേക്കുറിച്ച് സർക്കാർ പഠിക്കുന്നതെയുള്ളുവെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

അതേസമയം, കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇതുപ്രകാരം മാസം തോറും വൈദ്യുതി ചാർജ് കൂടും. ഇന്ധന സർ ചാർജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബിക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. ഒരു സർ ചാർജ് ഈടാക്കേണ്ട കാലാവധി ആറ് മാസമാണ്. 10 പൈസക്ക് മുകളിൽ സർചാർജ് ഈടാക്കണമെങ്കിൽ വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം.


TAGS :

Next Story