തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു
കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലാണ് മോഷണമുണ്ടായത്

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലാണ് മോഷണമുണ്ടായത്. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ പടിക്കെട്ടുകള്‍ പൊളിഞ്ഞുകിടന്നതുകൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ക്ഷേത്രത്തിലെ മുഖ്യ രക്ഷാധികാരി ഇത് നനയ്ക്കാനായി വന്നപ്പോഴാണ് ഇത്തരത്തില്‍ മോഷണം നടന്നത് മനസിലാക്കിയത്. ആറ് മാസത്തിലൊരിക്കയാണ് കാണിക്കവഞ്ചി തുറക്കാറുള്ളത്. അവസാനമായി മൂന്ന് മാസം മുന്‍പാണ് ഇത് തുറന്നത്.
Next Story
Adjust Story Font
16

