Quantcast

തിരുവനന്തപുരം മംഗലപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്നു

വിഴിഞ്ഞം ഉച്ചക്കടയിലാണ് യുവാവിനെ കുത്തിക്കൊന്നത്. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

MediaOne Logo

Web Desk

  • Published:

    4 Feb 2022 10:47 AM IST

തിരുവനന്തപുരം മംഗലപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്നു
X

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടക്കൽ സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് മംഗലപുരം മുല്ലശേരിയിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിഴിഞ്ഞം ഉച്ചക്കടയിലാണ് യുവാവിനെ കുത്തിക്കൊന്നത്. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് സജി കുമാറിന് കുത്തേറ്റത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.


TAGS :

Next Story