Quantcast

പാലോട് യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം കൊലപാതകം: രണ്ട് പേർ അറസ്റ്റില്‍

കൊലപാതകത്തിന് കാരണം സാമ്പത്തിക പ്രശ്നമാണെന്ന് പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-09-15 08:18:16.0

Published:

15 Sep 2023 8:14 AM GMT

പാലോട് യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം കൊലപാതകം: രണ്ട് പേർ അറസ്റ്റില്‍
X

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല താന്നിമൂട് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കൃഷിത്തോട്ടത്തിലെ തൊഴിലാളി ജെ.എസ്. സുഭാഷ്കുമാർ ആണ് മരിച്ചത്. എറണാകുളം സ്വദേശി ബിജു, കുന്നത്തുകാൽ സ്വദേശി സബിൻ എന്നിവരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം സാമ്പത്തിക പ്രശ്നമാണെന്ന് പൊലീസ് അറിയിച്ചു. സുഭാഷ്കുമാറും പ്രതികളും മിക്ക ദിവസവും ഒരുമിച്ചു മദ്യപിച്ചിരുന്നതായും എന്നാൽ പണം ഇടപാട് സംബന്ധിച്ച വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറ‍ഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രതി ബിജു സുഭാഷിനെ പിടിച്ചു തള്ളുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ബിജുവും, സബിനും സുഭാഷിന്റെ വീട്ടിലെത്തി പണം ഇടപാട് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ഇതിനിടെ ബിജു സുഭാഷിനെ പിടിച്ചു തള്ളി. റോഡിലേക്ക് തലയിടിച്ചു വീണ് സുഭാഷ് മരിച്ചു. രണ്ടു ദിവസത്തെ ചോദ്യം ചെയ്തതിനുശേഷമാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഒന്നാംപ്രതിയായി ബിജുവിനെയും രണ്ടാംപ്രതിയായി സബിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകൾ നടത്തി പ്രതികളെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

TAGS :

Next Story