സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും; മുകേഷ്
''പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്''

- Published:
9 April 2026 1:02 PM IST

കൊല്ലം: ഭരണ തുടർച്ചയുണ്ടാകുമെന്ന് മുകേഷ്. സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതിയെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്. ആ സേവനം തുടരും. പൊതു പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണെന്നും മുകേഷ് പറഞ്ഞു.
അതേസമയം കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. കൃത്യതയോടെയും കരുത്തോടെയും നാടിനെ നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. വികസനത്തുടർച്ച ഉറപ്പാക്കാൻ മറ്റ് രാഷ്ട്രീയ കൂട്ടായ്മകൾക്ക് കഴിയില്ലെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് എൽഡിഎഫിനെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Watch video
Adjust Story Font
16
