Quantcast

രക്തസാക്ഷി മണ്ഡപത്തിന് പിരിവില്ലെങ്കിൽ കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിച്ച് സി.പി.എം

പിരിവ് നല്‍കിയില്ലെങ്കില്‍ കൺവൻഷൻ സെന്‍ററിൽ കൊടികുത്തുമെന്നും, സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നുമായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

MediaOne Logo

Web Desk

  • Published:

    25 Sep 2021 6:19 AM GMT

രക്തസാക്ഷി മണ്ഡപത്തിന് പിരിവില്ലെങ്കിൽ കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിച്ച് സി.പി.എം
X

രക്തസാക്ഷി സ്മാരകത്തിന് ഫണ്ട് നൽകാത്തിന് വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിച്ച് സി.പി.എം. കൊല്ലം ചവറയില്‍ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തിനെതിരായ നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി. പിരിവ് നല്‍കിയില്ലെങ്കില്‍ ചവറ മുഖം മൂടിമുക്കിൽ നിർമിച്ച കൺവൻഷൻ സെന്‍ററിൽ കൊടികുത്തുമെന്നും, സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നുമായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

എന്നാല്‍ നിലം നികത്താൻ സഹായം ചെയ്യാത്തതിന്‍റെ പേരിൽ ചില തല്‍പര കക്ഷികള്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സി.പി.എം കൊല്ലം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. സംഭാവന പിരിച്ച് പ്രവർത്തനം നടത്തുന്നത് പാർട്ടിയുടെ പതിവാണെന്നാണ് സി.പി.എം വ്യക്തമാക്കി.

പക്ഷേ ചവറ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുതെന്നാണ് സർക്കാർ നിലപാടെന്ന് പറഞ്ഞ ശിവന്‍കുട്ടി വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളതെന്നും പറഞ്ഞു. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുമെന്നും സംഭവം ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

TAGS :

Next Story