മലപ്പുറത്ത് ഒരു കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
ഭാര്യയും ഭർത്താവും കൂട്ടാളിയും ഉൾപ്പെടെയാണ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടി കേസിൽ പ്രതികൾ അറസ്റ്റിൽ. പൈങ്ങോട്ടൂർ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഭാര്യയും ഭർത്താവും കൂട്ടാളിയും ഉൾപ്പെടെയാണ് അറസ്റ്റിലായത്. അസീസ്, ഭാര്യ ഖമറുന്നിസ, കൂട്ടാളി സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. അസീസിന്റെ മകൻ മുഹമ്മദ് ജാസിർ ഒളിവിലാണ്. 21 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടികൂടി.
അതേസമയം, എറണാകുളം തൃക്കാക്കരയിൽ കഞ്ചാവും ബ്രൗൺഷുഗറുമായി യുവതി പിടിയിലായി. അസാം സ്വദേശി ലക്കി ബീഗം (20) ആണ് പോലീസിൻ്റെ പിടിയിലായത്. രണ്ട് കിലോ കഞ്ചാവും 12 ഗ്രാം ബ്രൗൺഷുഗറും കണ്ടെടുത്തു. വാഴക്കാലയിലെ വാടക വീട്ടിലായിരുന്നു പരിശോധന. പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് ടീമുമാണ് പരിശോധന നടത്തിയത്.
Next Story
Adjust Story Font
16

