Quantcast

മലപ്പുറത്ത് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേരും ഓട്ടോ ഡ്രൈവറും മരിച്ചു

മൂന്നു പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2021-12-19 12:50:55.0

Published:

19 Dec 2021 9:24 AM GMT

മലപ്പുറത്ത് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേരും ഓട്ടോ ഡ്രൈവറും മരിച്ചു
X

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേരും ഓട്ടോ ഡ്രൈവറും മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) , ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി(50) എന്നിവരാണ് മരിച്ചത്. ഉസ്മാന്റെയും സഹോദരിയുടേയുമടക്കം മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡി. കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.

Malappuram: Three members of a family were killed when their car overturned at Vallikkappatta in Malappuram.

TAGS :

Next Story