മദ്യപിച്ച് ചീത്ത വിളിച്ചതിനെച്ചൊല്ലി സംഘർഷം; ശ്രീകാര്യത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു
മുഖ്യപ്രതി സഞ്ജയ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസിയായ സഞ്ജയും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. രാജേഷിന് കൈയിലും രതീഷിന് മുതുകത്തും രഞ്ജിത്തിന് കാലിനുമാണ് കുത്തേറ്റത്.
ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം.മദ്യപിച്ച് ചീത്ത വിളിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് കത്തികുത്തിലേക്ക് നയിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യപ്രതി സഞ്ജയ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

