Quantcast

ഇരിങ്ങാലക്കുടയില്‍ വയോധിക വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

കാട്ടൂര്‍ കാറളം മൃഗാശുപത്രിക്ക് സമീപം വിജയന്റെ ഭാര്യ സാവിത്രി(79) ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    13 Oct 2026 10:10 PM IST

ഇരിങ്ങാലക്കുടയില്‍ വയോധിക വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
X

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ വയോധിക വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. കാട്ടൂര്‍ കാറളം മൃഗാശുപത്രിക്ക് സമീപം വിജയന്റെ ഭാര്യ സാവിത്രി(79) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി ഒരുപാട് നേരം വിളിച്ചിട്ടും വാതില്‍ തുറക്കുന്നുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന്, അടുത്ത വീട്ടിലെ ബന്ധുവിനെ വിളിച്ചുവരുത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ സാവിത്രിയെ കണ്ടത്.

ഇവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാട്ടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story