തുളസീധരൻ പള്ളിക്കലിനെ എസ്ഡിപിഐ സസ്‌പെൻഡ് ചെയ്തു
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് അങ്കജാൽ പറഞ്ഞു

- Published:
31 March 2026 6:17 PM IST

കോഴിക്കോട്: ദേശീയ വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കലിനെ എസ്ഡിപിഐ സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് അങ്കജാൽ പറഞ്ഞു.
പാർട്ടിക്കെതിരായ വിമർശനത്തിൽ നേരത്തെ തുളസീധരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തുപറഞ്ഞത് വീഴ്ചയാണ്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം ഉൾപ്പെടെ പാർട്ടിയുടെ തന്ത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും തുളസീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാർട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ അന്ന് പറഞ്ഞിരുന്നു.
Adjust Story Font
16
