പാലപ്പിള്ളിയിൽ പുലിപ്പേടിയും; എസ്റ്റേറ്റിൽ വെച്ച് മാനിനെ കൊന്നു

പുലിയെ പിടിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

MediaOne Logo

Web Desk

  • Updated:

    2023-01-26 05:57:35.0

Published:

26 Jan 2023 1:35 AM GMT

പാലപ്പിള്ളിയിൽ പുലിപ്പേടിയും; എസ്റ്റേറ്റിൽ വെച്ച് മാനിനെ കൊന്നു
X

തൃശൂർ: നിരന്തരം കാട്ടാന ഭീഷണി നേരിടുന്ന തൃശൂർ പാലാപ്പിള്ളി മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടി കണ്ടതോടെ ഭയപ്പാടിലായിരിക്കുകയാണ് നാട്ടുകാർ. ഒണലപ്പറമ്പ് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം പുലി മാനിനെ കൊന്നിരുന്നു. പുലിയെ പിടിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലപ്പിള്ളിക്ക് തൊട്ടടുത്ത പ്രദേശമായ ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം മാനിന്റെ ജഡം കണ്ടെത്തിയത്. പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾ ആണ് മാനിനെ കണ്ടത്. മാനിനെ കൊന്നത് പുലർച്ചെ ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. അതുകൊണ്ട് തന്നെ പുലർചെ ജോലിക്കിറങ്ങുന്ന ടാപ്പിങ് തൊഴിലാളികൾ ആശങ്കയിലാണ്.

കോടാലി ഭാഗത്തും കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. എസ്റ്റേറ്റിൽ മേയാൻ വിട്ട രണ്ട് കന്നുകാലികളെ പുലി മുമ്പ് കൊന്നിട്ടുണ്ട്. ആളുകൾക്ക് നേരെ ആക്രമണം ഉണ്ടാകാത്തിനാൽ നിരീക്ഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിന്‍റെയും വനംവകുപ്പിന്‍റെയും തീരുമാനം.

TAGS :

Next Story