Quantcast

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

MediaOne Logo

Web Desk

  • Published:

    8 Feb 2023 9:33 AM GMT

Plane crash, Thiruvananthapuram airport
X

Plane crash

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടർന്ന് പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

TAGS :

Next Story