Quantcast

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തിരൂർ കൽപകഞ്ചേരി എം.എസ്.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    9 Feb 2024 2:32 PM GMT

Two children drowned  in Malappuram, scout and guide camp, latest malayalam news, മലപ്പുറത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു, സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്,ഏറ്റവും പുതിയ മലയാളം വാർത്തകൾ,
X

മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരൂർ കൽപകഞ്ചേരി എം.എസ്.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.



സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് വന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.


കുളിക്കാനിറങ്ങിയ വിദ്യാർഥിയിൽ ചുഴിയിൽ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുനൽകും.


TAGS :

Next Story