തിരുവനന്തപുരം നെടുമങ്ങാട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കൂശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ. നീന്തൽ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തിൽ അനുമതിയില്ലാതെയാണ് കുട്ടികൾ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
Next Story
Adjust Story Font
16

