Quantcast

മലപ്പുറത്തും കാസർകോടും വാഹനാപകടം : രണ്ട് മരണം

MediaOne Logo

Web Desk

  • Published:

    6 Dec 2021 1:04 PM IST

മലപ്പുറത്തും കാസർകോടും വാഹനാപകടം : രണ്ട് മരണം
X

മലപ്പുറത്തും കാസർകോടുമുണ്ടായ വാഹനാപകടകളിൽ രണ്ട് പേർ മരിച്ചു. കാസർകോട് അതിഞ്ഞാലിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശി ഷഹാനയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

മലപ്പുറം താനാളൂര്‍ ചുങ്കത്ത് വാഹനാപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒഴൂര്‍ വെട്ടിക്കുളം സ്വദേശി അഷറഫിന്റെ മകള്‍ സഫിയ ഷെറിന്‍ ആണ് മരിച്ചത്. ബസ് ഗുഡ്‌സ് ഓട്ടോയിലിടിച്ചാണ് അപകടം..

Summary : Two killed in road accidents in Malappuram and Kasaragod

TAGS :

Next Story