Quantcast

തൃശൂർ കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു

കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Dec 2024 7:50 AM IST

Woman stabbed to death in Thiruvananthapuram
X

തൃശൂർ: കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

TAGS :

Next Story