Quantcast

ജാതിയധിക്ഷേപത്തെ തുടർന്ന് വിദ്യാർഥിയുടെ മരണം; കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജ് ഇന്നലെയാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്

MediaOne Logo

Web Desk

  • Published:

    11 April 2026 6:50 PM IST

ജാതിയധിക്ഷേപത്തെ തുടർന്ന് വിദ്യാർഥിയുടെ മരണം; കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
X

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൻ നിന്ന് ചാടി ജീവനൊടുക്കിയതിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ റാം, അസോസിയേറ്റ് പ്രഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

വിദ്യാർഥിയെ ഇരുവരും ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെയും കോളജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജ് ഇന്നലെയാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. നിധിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുക്കൊടുക്കും. നിധിൻ്റെ മരണത്തിൽ ചക്കരക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story