Quantcast

ഏരൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം കവർന്നു; അന്വേഷണം ഊർജിതം

അന്വേഷണത്തിൽ കുളത്തുപ്പുഴ ഭാഗത്തെ ഒരു പമ്പിൽ നിന്നും സ്‌കൂട്ടറിൽ പെട്രോൾ അടിച്ചതായി കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    16 May 2023 6:42 AM IST

ഏരൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം കവർന്നു; അന്വേഷണം ഊർജിതം
X

കൊല്ലം: ഏരൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം കവർന്നു. ഏരൂർ സ്വദേശി സജിയുടെ ആക്ടീവ സ്‌കൂട്ടറാണ് കഴിഞ്ഞദിവസം മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

രാവിലെ 9.30 ഓടെ് സജിയുടെ തൊട്ടടുത്ത വീട്ടിലാണ് ആദ്യം മോഷ്ടാവ് എത്തിയത്. പ്രദേശത്ത് മുൻപ് താമസിച്ചിരുന്ന ഒരാളെ കുറിച്ച് വീട്ടുടമയോട് ചോദിച്ചറിയുകയും ചെയ്തു. ശേഷം പതിയെ റോഡരികിലുള്ള സജിയുടെ വീട്ടിലേക്ക് ഇയാൾ നടന്നുപോയി. ഈ സമയം മുറ്റത്ത് ഇരിക്കുകയായിരുന്നു സ്‌കൂട്ടർ. സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് സജിയുടെ മകൾ പുറത്തേക്ക് എത്തി. അപ്പോഴേക്കും വേഗത്തിൽ വണ്ടിയോടിച്ചു പ്രതി മുങ്ങി.

അന്വേഷണത്തിൽ കുളത്തുപ്പുഴ ഭാഗത്തെ ഒരു പമ്പിൽ നിന്നും സ്‌കൂട്ടറിൽ പെട്രോൾ അടിച്ചതായി കണ്ടെത്തി. ഏരൂർ കുളത്തൂപ്പുഴ തെന്മല സ്റ്റേഷനുകളിലെ പൊലീസ് സംഘം സംയുക്തമായാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.


TAGS :

Next Story