Quantcast

'വി.ഡി സതീശന് പിന്തുണയുമായി എൻ. ശക്തൻ, കെ.സിക്കായി എം.എം നസീർ'; പരസ്യ പ്രഖ്യാപനങ്ങളുമായി നേതാക്കൾ

കെ.സി വേണു​ഗോപാലിനും വി.ഡി സതീശനും അനുകൂലമായി ഫ്ലകസ് ബോർഡുകൾ

MediaOne Logo

Web Desk

  • Updated:

    2026-05-06 05:54:49.0

Published:

6 May 2026 9:25 AM IST

വി.ഡി സതീശന് പിന്തുണയുമായി എൻ. ശക്തൻ, കെ.സിക്കായി എം.എം നസീർ; പരസ്യ പ്രഖ്യാപനങ്ങളുമായി നേതാക്കൾ
X

കൊച്ചി: വി.ഡി സതീശന് പരസ്യ പിന്തുണയുമായി എൻ. ശക്തൻ. വി.ഡി നിലപാടുകളുടെ രാജകുമാരനെന്നും ജനപക്ഷ നേതാവായ സതീശന് ഒപ്പമെന്നും ശക്തൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ശക്തന്റെ പിന്തുണ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണച്ച് ചടയമംഗലത്തെ നിയുക്ത എംഎൽഎ എം.എം നസീർ. കെ.സി വേണുഗോപാൽ ആണ്‌ തന്റെ നേതാവ് എന്ന് എല്ലാവർക്ക് അറിയുന്നതാണ്. ചടയമംഗലം സീറ്റ് നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ തനിക്കുവേണ്ടി സംസാരിച്ചതും കെ.സി വേണുഗോപാലാണെന്നും എം.എം നസീർ മീഡിയ വണിനോട് പറഞ്ഞു. അതിനിടെ ടി.ജെ.വിനോദ്, ദീപക് ജോയ് എന്നിവർ ആലുവയിലെ വീട്ടിലെത്തി വി.ഡി.സതീശനെ കണ്ടു,

എന്നാൽ, മുഖ്യമന്ത്രി സ്ഥാനപോരിൽ അണികളെ നിയന്ത്രിക്കാനുള്ള ആർജവം നേതാക്കൾ കാണിക്കണമെന്ന് ബെന്നി ബെഹ്നാൻ എം.പി പറഞ്ഞു. മുഖ്യമന്ത്രിയെ മാനദണ്ഡങ്ങൾ പ്രകാരം ഹൈക്കമാന്റ് നിശ്ചയിക്കും. ജനങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കരുതെന്നും ബെന്നി ബെഹ്നാൻ മീഡിയവണിനോട് പറഞ്ഞു.

പലയിടത്തും കെ.സി വേണു​ഗോപാലിനും വി.ഡി സതീശനും അനുകൂലമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു. വയനാട് മേപ്പാടി പള്ളിക്കവലയിലെ കോൺഗ്രസ്‌ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. പടനയിച്ചവൻ നാട് നയിക്കട്ടെ എന്ന് ഫ്ലെക്സ് ബോർഡിൽ. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ.


TAGS :

Next Story