'ക്വാർട്ടറും സെമിയും ജയിച്ചു, ഫൈനൽ തൂത്തുവാരും, UDF അധികാരത്തിലെത്തും'; സാദിഖലി തങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് സാദിഖലി തങ്ങൾ.

- Published:
9 April 2026 8:38 AM IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോർഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ ക്വാർട്ടർ ഫൈനലായും തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തെ സെമിഫൈനലായും വിശേഷിപ്പിച്ച തങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
watch video
Next Story
Adjust Story Font
16
