Quantcast

ആലപ്പുഴയിൽ അഞ്ച് സീറ്റുകളിൽ യുഡിഎഫ് വിജയിക്കും: എ.എ. ഷുക്കൂർ

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ യുഡിഎഫ് വിജയം ഉറപ്പാണെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-12 02:54:26.0

Published:

12 April 2026 6:47 AM IST

ആലപ്പുഴയിൽ അഞ്ച് സീറ്റുകളിൽ യുഡിഎഫ് വിജയിക്കും: എ.എ. ഷുക്കൂർ
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ യുഡിഎഫ് വിജയം ഉറപ്പാണെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കൃത്യമായ കണക്കുകളുടെയും താഴെത്തട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കുട്ടനാട് എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡോടെ വിജയിക്കുകയെന്ന് ഷുക്കൂർ അവകാശപ്പെട്ടു. പരമ്പരാഗത യുഡിഎഫ് വോട്ടുകൾക്ക് പുറമെ സർക്കാരിനെതിരായ വികാരം ഈ മണ്ഡലങ്ങളിൽ തങ്ങൾക്ക് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജില്ലയിലെ ബാക്കിയുള്ള നാല് മണ്ഡലങ്ങളിൽ എൽഡിഎഫുമായി കനത്ത പോരാട്ടമാണ് നടന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ മണ്ഡലങ്ങളിൽ പ്രവചനാതീതമായ മത്സരമാണ് നടന്നതെങ്കിലും യുഡിഎഫിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഷുക്കൂർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിഹരിച്ച് ജില്ലയിൽ മേധാവിത്വം ഉറപ്പിക്കാൻ ഇത്തവണ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.

TAGS :

Next Story