Quantcast

SSK ഫണ്ട് തടഞ്ഞുവെക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും സമ്മർദ്ദം ചെലുത്തുന്നു: വി.ശിവൻകുട്ടി

കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം, പട്ടികജാതി പട്ടികവർഗ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ, ഇതേ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കുള്ള യാത്ര അനൂകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പരിശീലനം, പെൺകുട്ടികളുടെ ഹോസ്റ്റൽ ചെലവുകൾ, സ്കൂൾ മെയിന്റനൻസ് എന്നിവക്കായുള്ള കേന്ദ്ര വിഹിതവുമാണ് സംസ്ഥാനത്തിന് നൽകാതെ തടഞ്ഞു വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-11-25 11:46:57.0

Published:

25 Nov 2025 3:54 PM IST

SSK ഫണ്ട് തടഞ്ഞുവെക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും സമ്മർദ്ദം ചെലുത്തുന്നു: വി.ശിവൻകുട്ടി
X

തിരുവനന്തപുരം: എസ്‌എസ്‌കെ ഫണ്ട് തടഞ്ഞുവെക്കുന്നതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. ഫണ്ട് തടഞ്ഞുവെക്കാൻ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രിമാരും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആരോപണം മാത്രമല്ലെന്നും തനിക്ക് കിട്ടിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഫണ്ട് ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകിയാതായും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മറുപടി പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം, പട്ടികജാതി പട്ടികവർഗ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ, ഇതേ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കുള്ള യാത്ര അനൂകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പരിശീലനം, പെൺകുട്ടികളുടെ ഹോസ്റ്റൽ ചെലവുകൾ, സ്കൂൾ മെയിന്റനൻസ് എന്നിവക്കായുള്ള കേന്ദ്ര വിഹിതവുമാണ് സംസ്ഥാനത്തിന് നൽകാതെ തടഞ്ഞു വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എസ്ഐആറിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കരുതെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പടെയുള്ള തെരഞ്ഞെടുപ്പ് അനുബന്ധ ആവശ്യങ്ങൾക്കായി എൻഎസ്എസ്, എൻസിസി വളണ്ടിയർമാരായ വിദ്യാർഥികളെ നിയോഗിക്കാനുള്ള ചില റവന്യു ഉദ്യോഗസ്ഥരുടെ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ലേബർ കോഡ് വിഷയത്തിൽ സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും മന്ത്രി വി.ശിവൻക്കുട്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്രത്തെ അറിയിച്ചു. ഡിസംബർ 19ന് ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. കോൺക്ലേവിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും ശിവൻക്കുട്ടി പറഞ്ഞു.

TAGS :

Next Story