Quantcast

ഏക സിവിൽകോഡിനെ ഒറ്റക്കെട്ടായി എതിർക്കണം: ഐ.എൻ.എൽ

വ്യക്തി നിയമങ്ങളെയും നാട്ടു നിയമങ്ങളെയും ഇടിച്ചു നിരപ്പാക്കി മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുത്വ സങ്കൽപത്തെ അടിച്ചേൽപ്പിക്കാനുള്ള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കണമെന്ന്‌ ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    15 Jun 2023 12:41 PM GMT

unitary civil code should be unitedly opposed inl
X

കോഴിക്കോട്: രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തെ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. ഹിന്ദുത്വ അജണ്ടയിലെ മുഖ്യ ഇനമായ ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചക്ക് ലോ കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള വർഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞുനിൽക്കുന്ന ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ ഏകീകൃത സിവിൽകോഡ് അപ്രായോഗികമാണെന്ന് ലോ കമ്മീഷൻ മുമ്പ് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചതാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര സമൂഹത്തിൽ ഓരോ മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ട്. ഏകശിലാ രൂപത്തിലുള്ള ഒരു സമൂഹത്തെയല്ല നമ്മുടെ ഭരണഘടനാ ശിൽപികൾ സ്വപ്നംകണ്ടത്. വ്യക്തി നിയമങ്ങളെയും നാട്ടു നിയമങ്ങളെയും ഇടിച്ചു നിരപ്പാക്കി മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുത്വ സങ്കൽപത്തെ അടിച്ചേൽപ്പിക്കാനുള്ള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി എതിർത്തു തോൽപിക്കണമെന്നും ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story