Quantcast

ആര്‍എസ്എസ് അജണ്ടക്ക് സര്‍വകലാശാലകളെ വിട്ടുകൊടുക്കില്ല: വി.കെ സനോജ്

'പാഠം പഠിച്ചില്ലെങ്കിൽ വിസിയുടെ ചേംബറിലേക്ക് ഡിവൈഎഫ്ഐ വരും'

MediaOne Logo

Web Desk

  • Updated:

    2025-07-10 11:26:14.0

Published:

10 July 2025 4:48 PM IST

ആര്‍എസ്എസ് അജണ്ടക്ക് സര്‍വകലാശാലകളെ വിട്ടുകൊടുക്കില്ല: വി.കെ സനോജ്
X

തിരുവനന്തപുരം: ഗവർണറുടെ ആർഎസ്എസ് അജണ്ടക്ക് സർവകലാശാലകളെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. പാഠം പഠിച്ചില്ലെങ്കിൽ വിസിയുടെ ചേംബറിലേക്ക് ഡിവൈഎഫ്ഐ വരുമെന്നും വി.കെ സനോജ് പറഞ്ഞു. കേരള സർവകലാശാലയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സനോജിന്റെ പ്രതികരണം.

ആര്‍എസ്എസ് ചില ആളുകളെ പ്രത്യേകം അയക്കുകയാണ്. സർവകലാശാ ചാൻസിലർ കൂടിയായ ​ഗവർണർ ആർഎസ്എസ് ഏജന്റായി മാറുകയാണ്. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ​ഗവർണർ ശ്രമിക്കുന്നത്. കേരള സർവകലാശാലയിലെ താൽക്കാലിക വിസിയായ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തതു ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികളുമായാണ് മുന്നോട്ട് പോയത്. ഈ നടപടി തുടർന്നുപോയാൽ ഡിവൈഎഫ്ഐ മാർച്ച് നടത്തി പിരിഞ്ഞു പോകില്ല. പൊലീസ് ബാരിക്കേഡുകളും ജലപീരങ്കിലും കണ്ട് ഇരുന്നപോകുന്നവരല്ല. ഈ സമരം ഒരു താക്കീതാണ്. ഇതിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ വി സിയുടെ ചേംബറിൽ ഇരുന്ന് ഡിവൈഎഫ്ഐ സമരം നടത്തുമെന്ന് വി.കെ സനോജ് വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകൾക്കെതിരായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. കേരള സർവകലാശാലയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


TAGS :

Next Story