Quantcast

നവീൻ ബാബുവിന്‍റെ മരണം; സർക്കാർ അന്വേഷണം പ്രഹസനമെന്ന് വി.ഡി സതീശന്‍

ദിവ്യക്കറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന പേടിയാണ് സർക്കാരിന്

MediaOne Logo

Web Desk

  • Updated:

    2024-11-27 07:44:35.0

Published:

27 Nov 2024 11:57 AM IST

നവീൻ ബാബുവിന്‍റെ മരണം; സർക്കാർ അന്വേഷണം പ്രഹസനമെന്ന് വി.ഡി സതീശന്‍
X

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ദിവ്യക്കറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന പേടിയാണ് സർക്കാരിന്. നവീൻ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശൻ ആരോപിച്ചു.

എഡിഎമ്മിന്‍റെ മരണം സിബിഐ അന്വേഷിക്കണം. സർക്കാർ വേട്ടക്കാർക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്‍റെ നിലപാട് സത്യമാണെന്നു വ്യക്തമായി. മരണത്തെ കുറിച്ച് അന്വേഷണം ഇല്ല. പാർട്ടി സെക്രട്ടറി എഡിഎമ്മിന്‍റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ഭാര്യ പ്രതിയെ ജയിലിൽ പോയി കണ്ടു. സിബിഐ അന്വേഷണത്തിന് സർക്കാർ കോടതിയിൽ സമ്മതിക്കണം.

പ്രശാന്തൻ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങൾ അറിയാം. ഇത് പുറത്താകുമോ എന്ന പേടി സർക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.



TAGS :

Next Story