കോൺഗ്രസിന്റെ ഏതെങ്കിലും ഓഫീസിലുണ്ടാകും രാഹുൽ, കെ.സുധാകരന്റെ കസ്റ്റഡിയിലാണോയെന്ന് പറഞ്ഞാൽ മതി: വി.ശിവൻകുട്ടി
മാന്യതയുണ്ടെങ്കിൽ രാഹുൽ രാജിവച്ച് പുറത്തുപോകണമെന്നും വി.ശിവൻകുട്ടി

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. രാഹുൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ കെപിസിസി ആസ്ഥാനത്താണോ ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതി. മാന്യതയുണ്ടെങ്കിൽ രാഹുൽ രാജിവച്ച് പുറത്തുപോകണമെന്നും വി.ശിവൻകുട്ടി.
'കോൺഗ്രസിന്റെ ഏതെങ്കിലും ഓഫീസിലുണ്ടാകും രാഹുൽ മാങ്കൂട്ടത്തിൽ. കെ.സുധാകരന്റെ കസ്റ്റഡിയിലാണോയെന്ന് പറഞ്ഞാൽ മതി. അതിനി പൊലീസ് അന്വേഷിച്ച് കണ്ടെത്തുമ്പോൾ അറിയാം. മാന്യതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവച്ച് കേരള രാഷ്ട്രീയത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ ബാക്കിയുള്ളവരെ അനുവദിക്കണം' ശിവൻകുട്ടി പറഞ്ഞു.
സാമൂഹമാധ്യമങ്ങളിൽ ആർക്കും ആരെയും എന്തും പറയാമെന്നതാണ് സ്ഥിതി. സാമൂഹിക മാധ്യമത്തിലൂടെ അതിജീവിതക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം, യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ തന്റേത് തന്നെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. ഭർത്താവുമായി ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് അതിജീവിത പൊലീസിന് മൊഴി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
Adjust Story Font
16

