Quantcast

'എല്ലാവരും ആദ്യം മുതൽ ഇവിടെ ഉണ്ടല്ലേ...'; ഡി.വൈ.എഫ്.ഐ വളണ്ടിയേഴ്‌സിനോട് കുശലം പറഞ്ഞ് വി.ഡി സതീശൻ

ഉരുൾപൊട്ടലുണ്ടായ ദിവസം മുതൽ സന്നദ്ധപ്രവർത്തനത്തിന് ഇവരുണ്ടെന്നും അന്ന് വന്നപ്പോൾ കണ്ടിരുന്നുവെന്നും കൂടെയുള്ള നേതാക്കളോട് സതീശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-08-10 11:14:32.0

Published:

10 Aug 2024 4:31 PM IST

VD Satheesan shared friendship with DYFI volunteers
X

വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരോട് വിശേഷം തിരക്കി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വളണ്ടിയർ വേഷത്തിൽ നിൽക്കുന്ന പ്രവർത്തകർക്ക് സതീശൻ ഹസ്തദാനം നടത്തി. ആദ്യ ദിവസം മുതൽ സന്നദ്ധ സേവനം നടത്തുന്ന പ്രവർത്തകരെ സതീശൻ അഭിനന്ദിച്ചു.

ഇവർ ആദ്യ ദിവസം മുതൽ ഇവിടെയുണ്ടെന്ന് അന്ന് വന്നപ്പോൾ തന്നെ ഇവരെ കണ്ടിട്ടുണ്ടെന്നും ഒപ്പമുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവരോട് അദ്ദേഹം പറയുകയും ചെയ്തു.

TAGS :

Next Story