Quantcast

അഞ്ച് പാർട്ടിയിലേക്ക് പോയ ഗവർണറുടെ ഉപദേശം തനിക്ക് വേണ്ട - വി.ഡി സതീശൻ

നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-19 07:54:25.0

Published:

19 Feb 2022 7:43 AM GMT

അഞ്ച് പാർട്ടിയിലേക്ക് പോയ ഗവർണറുടെ ഉപദേശം തനിക്ക് വേണ്ട - വി.ഡി സതീശൻ
X

ഗവർണറുടെ വിമർശനത്തിനെതിരെ മറുപടിയുമായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നു.താൻ കോൺഗ്രസ്സുകാരൻ ആണെന്നും അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമർശനത്തിന് മറുപടിയായി പറഞ്ഞു. കേരളത്തിൽ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി.അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

അതേസമയം,മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ ഒഴിവാക്കണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കാര്യങ്ങൾ അറിയാതെയാണ് ആളുകൾ പ്രതികരിക്കുന്നത്. ഗവർണർക്ക് അനുവദിച്ചത് 11 സ്റ്റാഫ് മാത്രമാണ്. മന്ത്രിമാർക്ക് ഇരുപതും. മന്ത്രിമാരുടെ സ്റ്റാഫിന് രണ്ട് വർഷത്തിന് ശേഷം പെൻഷൻ. ഈ രീതി കേരളത്തിൽ മാത്രമാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നു എന്നും തുടങ്ങിയ ആരോപണങ്ങൾ ഗവർണർ ഉന്നയിക്കുന്നു.

കേരള സർക്കാരിന് രാജ്ഭവൻ നിയന്ത്രിക്കാൻ അവകാശമില്ല. രാഷ്ട്രപതിക്കു മാത്രമേ ഗവർണറേ നിയന്ത്രിക്കാൻ അധികാരമുള്ളൂ. തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ല. ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് താൻ എന്തിന് സർക്കാരിനോട് ആവശ്യപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും കാണാത്ത പ്രവർത്തനങ്ങളാണ് ഇവിടെ കാണുന്നത്. വേറൊരു സംസ്ഥാനത്തും മന്ത്രിയുടെ കീഴിൽ ഇത്രത്തോളം സ്റ്റാഫ് ഇല്ല. പാർട്ടിയിലെ അംഗങ്ങളെ സംരക്ഷിക്കാനാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരെയാണ് താൻ പ്രവർത്തിക്കുന്നത്. തുടർന്നും ഇതിനെതിരെയുള്ള പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വി.ഡി സതീശനേയും ഗവർണർ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നേതാവ് മുതിർന്ന നേതാക്കളിൽ നിന്ന് എങ്ങനെ പെരുമാറണമെന്ന് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണമെന്നും ഗവർണർ പറഞ്ഞു.ഗവർണർക്കെതിരെ വിമർശനമുന്നയിച്ച എം എം മണിയേയും എ.കെ ബാലനേയും ഗവർണർ പേരെടുത്ത് പറഞ്ഞു. തന്നെ വിമർശിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധ നേടാനാണ് എം.എം മണിയുടെ ശ്രമം.എ.കെ ബാലൻ ബാലിശമായാണ് പെരുമാറുന്നുത്. കാര്യങ്ങൾ അറിയാതെ രാജ്ഭവനെ അപമാനിക്കുന്നത് കുറ്റകരമാണ്. പേരിലെ ബാലൻ വളരാൻ ശ്രമിക്കുന്നില്ലെന്നും ഗവർണർ പരിഹാസിച്ചു.

TAGS :

Next Story