Quantcast

സംസ്ഥാന തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്‌ച; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീശന്റെ പരാതി

സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നും വോട്ടേഴ്‌സ്‌ ലിസ്റ്റ് പരിഷ്‌കരിക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    28 April 2024 2:34 PM IST

vd satheesan
X

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇത്രയും മോശമായ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വിഡി സതീശൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥ വീഴ്ചയോ പ്രത്യേക നിർദേശമോ ഉണ്ടായോ എന്നത് പരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.

പലയിടങ്ങളിലും വോട്ടിംഗ് മെഷീൻ കേടായ സാഹചര്യമുണ്ടായി. മെഷീനുകൾ നന്നാക്കിയെടുക്കാൻ ഒരു മണിക്കൂർ നേരമെടുത്തു. ചില സ്ഥലത്ത് ആവശ്യത്തിന് ഉദ്യോഗസ്ഥർ പോലുമുണ്ടായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ അതത് സമയത്ത് കൃത്യമായി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

രണ്ടുവോട്ടുകൾക്കിടയിലെ കാലതാമസം വലിയ പ്രശ്നങ്ങളാണുണ്ടാക്കിയത്. കനത്ത ചൂട് മൂലം പലർക്കും നീണ്ട ക്യൂവിൽ നിന്ന് വോട്ടുചെയ്യാതെ മടങ്ങേണ്ട സാഹചര്യമുണ്ടായി. ആറുമണിക്ക് മുൻപ് തന്നെ ക്യൂവിൽ നിന്നിട്ടും സമയം കഴിഞ്ഞതിനാൽ വോട്ടുചെയ്യാതെ മടങ്ങേണ്ടി വന്നത് നിരവധി പേരാണ് എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

TAGS :

Next Story