Quantcast

മുഖ്യമന്ത്രി ആർഎസ്എസ് പിന്തുണയിൽ നിയമസഭയിൽ എത്തിയയാൾ; മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്: വി.ഡി സതീശൻ

എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. പിണറായി ഭീരുവായ മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു

MediaOne Logo
VD Satheeshan letter to Chief Minister
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. ഹിന്ദുവിൽ പോയി മലപ്പുറത്തിനെതിരെ അഭിമുഖം നൽകി. ജമാഅത്തെ ഇസ്‌ലാമിയെ സ്വാഗതം ചെയ്ത പാർട്ടി സെക്രട്ടറിയാണ് പിണറായി. എന്നിട്ട് ജമാഅത്തുമായി ഒരു ബന്ധവുമില്ല എന്ന് നുണ പറഞ്ഞുവെന്നും സതീശൻ ആരോപിച്ചു.

നാല് വോട്ടിനുവേണ്ടി ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി. പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീട്ടിലും കയറി മാപ്പ് ചോദിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളായ സിപിഎമ്മുകാർക്കെതിരെ നടപടിയെടുത്തോ? എന്നിട്ട് ഇപ്പോൾ രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ്. ബിജെപി എല്ലാ ആഴ്ചയും പ്രതിഷേധം നടത്തുന്നത് തന്റെ വീട്ടിലേക്കാണ്. മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. പിണറായി ഭീരുവായ മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു.

തന്റെ അഭിമുഖം നീക്കാൻ പൊലീസിന് എന്താണ് അധികാരമെന്ന് സതീശൻ ചോദിച്ചു. ഭയമാണ് ഇവിടെ ഭരിക്കുന്നത്. അഭിമുഖത്തെ മുഖ്യമന്ത്രിക്ക് ഭയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സതീശൻ പറഞ്ഞു.

വേദിയിൽ കോൺഗ്രസിന്റെ അഭിപ്രായം പറഞ്ഞതിന് എങ്ങനെയാണ് ആർഎസ്എസിനെ പുകഴ്ത്തി എന്ന് പറയുക. പണ്ട് എല്ലാ പാർട്ടികളും നേതാക്കളെ സമ്മേളനങ്ങൾക്കും സംവാദങ്ങൾക്കും വിളിക്കുമായിരുന്നു. താൻ ഇപ്പോൾ ആരും വിളിക്കുന്നില്ല എന്ന് മാത്രം. പിണറായി വിജയനെപ്പോലെ ആർഎസ്എസിന്റെ പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന ആളല്ല താൻ. മസ്‌കറ്റ് ഹോട്ടലിൽ അടച്ചിട്ട മുറിയിൽ ഒന്നാം നമ്പർ കാർ മാറിവന്ന് സിഎമ്മിന്റെ അധ്യക്ഷതയിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലേ എന്ന് നിയമസഭയിൽ താൻ ചോദിച്ചപ്പോൾ തലകുനിച്ച് നിന്ന ആളാണ് പിണറായി. അതിന് ഇപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.

TAGS :

Next Story