Quantcast

'വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം'; രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും സി.പി.എമ്മും എന്നും ചെന്നിത്തല പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-13 10:00:54.0

Published:

13 Oct 2023 1:49 PM IST

Vizhinjam port,  Oommen Chandy, Ramesh Chennithala, cpim, pinarayi vijayan, latest malayalam news, വിഴിഞ്ഞം തുറമുഖം, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയൻ
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാനുള്ള അർഹത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം. വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും കൂട്ടരും. അന്നത്തെ ഉദ്ഘാടനം ബഹിഷ്കരിച്ചവരാണ് സിപിഎം എന്നും ചെന്നിത്തല പറഞ്ഞു.

മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ലെന്നും മത്സ്യ തൊഴിലാളികളെ കുറിച്ച് ഒന്നുമറിയാത്ത ആളാണ് സജി ചെറിയാൻ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

TAGS :

Next Story