വി.ഡി സതീശനെതിരെ കരുത്തനായ സ്ഥാനാര്‍ഥി വേണം; പറവൂരില്‍ വി.എസ് സുനില്‍കുമാറിനെ പരിഗണിക്കാൻ സിപിഐ
മികച്ച സ്ഥാനാർഥി വേണമെന്ന സിപിഎമ്മിന്‍റെ നിർദേശം പരിഗണിച്ചാണ് സിപിഐ നീക്കം

എറണാകുളം: പറവൂരില്‍ വി.ഡി സതീശനെതിരെ വി.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ നീക്കം. മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. മൂവാറ്റുപുഴയില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും.
നിലവില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിലയുറപ്പിച്ച പറവൂര്‍ മണ്ഡലവും മാത്യൂ കുഴല്‍നാടന്റെ മൂവാറ്റുപുഴ മണ്ഡലവുമാണ് സിപിഐക്ക് എല്‍ഡിഎഫ് അനുവദിച്ചുനല്‍കിയിരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനായി കരുത്തരായ സ്ഥാനാര്‍ഥികളെ മുന്നോട്ടുവെക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ പറവൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടെയാണ് മുന്‍ മന്ത്രിയും സിപിഐയുടെ പ്രധാനപ്പെട്ട നേതാവുമായ വി.എസ് സുനില്‍കുമാറിനെ മത്സരരംഗത്തിറക്കാന്‍ സിപിഐ നീക്കം. കൂടാതെ, സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയായി വത്സന്‍രാജിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നങ്ങളും സിപിഐക്ക് അകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സുനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം പരിഹാരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Adjust Story Font
16

