Quantcast

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; ഡീൽ ആരോപണം കൊഴുക്കുന്നു, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്

മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണെന്നായിരുന്നു സതീശൻ ഇന്നലെ ഫേസ്ബുക്കിലൂടെ ആരോപിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-03-27 07:33:21.0

Published:

27 March 2026 10:24 AM IST

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; ഡീൽ ആരോപണം കൊഴുക്കുന്നു, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്
X

തിരുവനന്തപുരം: കഴിഞ്ഞ കാലങ്ങളിലെത്തിന് സമാനമായി ബിജെപി ഡീൽ തന്നെയാണ് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം. ഇത്തവണ ആരോപണങ്ങൾക്ക് തുടക്കമിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 10 മണ്ഡലങ്ങളിൽ സിപിഎം ബിജെപി ഡീൽ എന്നായിരുന്നു ആരോപണം. ആദ്യഘട്ടത്തിൽ ശക്തമായ പ്രതിരോധം തീർക്കാതിരുന്ന ഭരണപക്ഷം കോൺഗ്രസ് ദേശീയ നേതൃത്വം കൂടി ആരോപണം ഏറ്റുപിടിച്ചതോടെ ഇടതു മുന്നണി നിലപാട് കടിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതിരോധത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. 2006 ഗോൾവാൾക്കർ ചിത്ര ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ബിജെപിയുമായി പ്രതിപക്ഷ നേതാവ് നടത്തി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതോടെ ആരോപണത്തിന്റെ മുന പ്രതിപക്ഷം മുഖ്യമന്ത്രിക്കുന്ന തിരിച്ചു. 1977 ലെ കൂത്തുപറമ്പ് തിരഞ്ഞെടുപ്പ് മുതൽ പൂരം കലക്കൽ വരെ ഉയർത്തിയായിരുന്നു സതീശന്റെ പുതിയ ആരോപണം. ചരിത്രമറിയാതെയുള്ള അസംബന്ധമാണ് സതീശൻ നടത്തുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

എന്നാൽ ആരോപണങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ യുഡിഎഫ് തയ്യാറല്ല. ഡീൽ ആരോപണങ്ങളിൽ കക്ഷിചേരേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ള ബിജെപി ഡീൽ ആരെ തുണക്കും എന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.



TAGS :

Next Story