Quantcast

ബലിപെരുന്നാളിനെതിരെ പരാമർശം; സി.പി.എം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കോഴിക്കോട് പുതുപ്പാടിയിലെ ലോക്കൽ സെക്രട്ടറി ഷൈജലിനെതിരെയാണ് നടപടി.

MediaOne Logo

Web Desk

  • Published:

    19 Jun 2024 11:34 AM IST

Whatsapp post against Eid Cpm leader suspended
X

കോഴിക്കോട്: ബലിപെരുന്നാളിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സി.പി.എം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് പുതുപ്പാടിയിലെ ലോക്കൽ സെക്രട്ടറി ഷൈജലിനെതിരെയാണ് നടപടി. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.

പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്പർമാരുമൊക്കെയുള്ള ഗ്രൂപ്പിലാണ് ഷൈജൽ വിവാദ പരാമർശം നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറായ വ്യക്തി ബലിപെരുന്നാൾ ആശംസ നേർന്നുകൊണ്ട് ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജൽ ബലിപെരുന്നാളിനെ വിമർശിച്ച് കുറിപ്പിട്ടത്.

ഷൈജലിനെതിരെ മുസ്‌ലിം ലീഗ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന പരാമർശമാണ് ഷൈജൽ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി. വിവിധ മതസംഘടനകളും ഷൈജലിന്റെ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു. വിവാദമായതോടെ ഷൈജൽ ഖേദപ്രകടനം നടത്തിയിരുന്നു.

TAGS :

Next Story