Quantcast

മുഖ്യമന്ത്രിയെ ചൊല്ലി ചേരിപ്പോര് തീരാതെ കോൺഗ്രസ്; സതീശനും ചെന്നിത്തലയ്ക്കും വേണ്ടി കുർബാനയും ഫ്ലക്സുകളും

പത്തനംതിട്ട കുന്നന്താനം സെന്റ് ഫ്രാൻസിസ് അസീസി മലങ്കര കത്തോലിക്കാ പള്ളിയിലായിരുന്നു വി.ഡി സതീശനായുള്ള കുർബാന

MediaOne Logo

Web Desk

  • Updated:

    2026-05-03 07:40:47.0

Published:

3 May 2026 1:04 PM IST

മുഖ്യമന്ത്രിയെ ചൊല്ലി ചേരിപ്പോര് തീരാതെ കോൺഗ്രസ്; സതീശനും ചെന്നിത്തലയ്ക്കും വേണ്ടി കുർബാനയും ഫ്ലക്സുകളും
X

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിന്‍റെ തലേന്നും കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി ചേരിതിരിഞ്ഞ് അണികൾ. പത്തനംതിട്ട കുന്നന്താനത്ത് വി.ഡി സതീശനായും പരുമല പള്ളിയിൽ ചെന്നിത്തലയ്ക്ക് വേണ്ടിയും പ്രത്യേക കുർബാന അർപ്പിച്ചു. സതീശന് വേണ്ടി ഇന്നും പലയിടത്തും ഫ്ലെക്സുകൾ ഉയർന്നു. ഹരിപ്പാട് വി.ഡി അനുകൂല ഫ്ലക്സുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട കുന്നന്താനം സെന്റ് ഫ്രാൻസിസ് അസീസി മലങ്കര കത്തോലിക്കാ പള്ളിയിലായിരുന്നു വി.ഡി സതീശനായുള്ള കുർബാന. കുർബാനക്ക് വികാരി ജേക്കബ് മാത്യു അരീക്കൽ കാർമ്മികത്വം വഹിച്ചു. പരുമല പള്ളിയിൽ രമേശ് ചെന്നിത്തലക്കായി യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് പ്രത്യേക കുർബാന അർപ്പിച്ചത്. വി.ഡി സതീശൻ കേരളത്തെ നയിക്കട്ടെയെന്ന് പറവൂർ ഡോൺ ബോസ്കോ പള്ളി വികാരി പ്രിൻസ് പടമാട്ടുമ്മേൽ ആശംസിച്ചു.

അതേസമയം, മലപ്പുറത്തും പത്തനംതിട്ടയിലും തൊടുപുഴയിലും ആലുവയിലും വി.ഡി സതീശനായി ഫ്ലക്സ് ബോർഡുകൾ വീണ്ടും ഉയർന്നു. തൊടുപുഴയിൽ വി. ഡി സതീശന് അനുകൂലമായി ഫ്ലക്സ് വെച്ചതിന്റെ ചുമതല കോൺഗ്രസ് നേതാക്കൾ പരസ്യമായി ഏറ്റെടുത്തു. ഹരിപ്പാട് കരുവാറ്റയിൽ സതീശനെ അനുകൂലിച്ചുകൊണ്ട് ഉയർന്ന ഫ്ലക്സ് നശിപ്പിച്ച നിലയിൽ കണ്ടെത്തി. യുഡിഎഫിന് ഭരണം ലഭിച്ചാൽ മാനദണ്ഡം അനുസരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. നിലവിൽ എംഎൽഎ ആയിരിക്കുന്നയാൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് നിർബന്ധമൊന്നും ഇല്ലെന്നായിരുന്നു വി.കെ ശ്രീകണ്ഠൻ എംപിയുടെ പ്രതികരണം.


TAGS :

Next Story