Quantcast

അയൽവാസി തീകൊളുത്തിയ ഗൃഹനാഥന്റെ ഭാര്യയും മരിച്ചു

എൺപത് ശതമാനം പൊള്ളലേറ്റ വിമല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-01 12:51:16.0

Published:

1 Oct 2022 12:03 PM GMT

അയൽവാസി തീകൊളുത്തിയ ഗൃഹനാഥന്റെ ഭാര്യയും മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ അയൽവാസി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്റെ ഭാര്യയും മരിച്ചു. പൊള്ളലേറ്റ് മരിച്ച പ്രഭാകര കുറുപ്പിന്റെ ((67)) ഭാര്യ വിമല കുമാരി(64)യാണ് മരിച്ചത്. എൺപത് ശതമാനം പൊള്ളലേറ്റ വിമല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ദമ്പതികളെ വീട്ടിലെത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പ് മരിച്ചിരുന്നു. വിമല കുമാരിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ശശിധരനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ശശിധരൻ നായരുടെ മകൻ മരിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ശശിധരൻ നായരുടെ മകൻ മരിച്ച കേസിലെ പ്രതിയായിരുന്നു പ്രഭാകര കുറുപ്പ്. കോടതി കഴിഞ്ഞ ദിവസം പ്രഭാകര കുറുപ്പിനെ വെറുതെവിട്ടിരുന്നു. 29 വർഷം മുൻപ് ശശിധരന്റെ മകനെ ഗൾഫിൽ കൊണ്ടുപോയത് പ്രഭാകര കുറുപ്പായിരുന്നു. ഗൾഫിലെ ജോലി ശരിയാകാത്തതിൽ മനംനൊന്ത് ശശിധരന്റെ മകൻ ജീവനൊടുക്കുകയായിരുന്നു, ബഹ്റൈനിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ജീവനൊടുക്കുകയാണുണ്ടായത്. രണ്ടുമക്കളെയും നഷ്ടപ്പെട്ടതോടെ പ്രഭാകര കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story