Quantcast

കോഴിക്കോട് പേരാമ്പ്രയിൽ ജനവാസ മേഖലയിൽ കാട്ടാന; ആശങ്കയോടെ നാട്ടുകാർ

ആനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Published:

    15 Sept 2024 2:24 PM IST

wild elephant in Perambra
X

കോഴിക്കോട്: പേരാമ്പ്രയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചാത്തോത്ത്താഴെയിലാണ് കാട്ടാന എത്തിയത്. ആനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ പ്രദേശവാസികൾ കാട്ടാനയെ കണ്ടെത്.

വനം വകുപ്പ് ആനയെ നിരീക്ഷിക്കുകയാണ്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. ആന കാട്ടിലേക്കാണ് കയറുന്നത് എന്നാണ് വിലയിരുത്തല്‍. അതിനാല്‍ മയക്കുവെടി പ്രയോഗിക്കേണ്ടി വരില്ല.

പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമെ മയക്കുവെടി വെക്കേണ്ട കാര്യമുള്ളൂവെന്നാണ് വിലയിരുത്തല്‍.

Watch Video


TAGS :

Next Story