Quantcast

തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി

തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-06-30 10:11:37

Published:

30 Jun 2026 3:01 PM IST

തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി
X

തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്റ് ലോഡ്ജിൽ ആണ് സംഭവം. 27നാണ് ജ്യോതി ഹോട്ടലിൽ മുറിയെടുത്തത്.

ഇന്ന് മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ മുൻ പരിചയമുണ്ടെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. മുറിയെടുക്കാൻ സഹായിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല. കഴിഞ്ഞ ദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങിനൽകിയിരുന്നു. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവർ പൊലീസിനോട് പറഞ്ഞു.

TAGS :

Next Story