Quantcast

തിരുവനന്തപുരത്ത് യുവതിക്കെതിരെ അമ്മയ്ക്ക് മുമ്പിൽവെച്ച് ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശി പിടിയിൽ

സംഭവത്തെ തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ മൂന്നാം ദിവസമാണ് ഫോർട്ട് പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2023-04-13 14:04:27.0

Published:

13 April 2023 2:02 PM GMT

Woman sexually assaulted in front of mother in Thiruvananthapuram; A native of Tamil Nadu was arrested
X

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ അമ്മയ്ക്ക് മുമ്പിൽവെച്ച് ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴാണ് ബൈക്കിലെത്തിയ പ്രതി അതിക്രമം കാണിച്ചത്. പ്രതി തമിഴ്‌നാട് സ്വദേശി ഷിഹാബുദീനെ പൊലീസ് പിടികൂടി. കഴിഞ്ഞ പത്താം തിയ്യതിയാണ് സംഭവം നടന്നത്.

സംഭവത്തെ തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ മൂന്നാം ദിവസമാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള വിവരം ഇപ്പോഴാണ് പൊലീസ് പങ്കുവെച്ചത്. പ്രതി കസ്റ്റഡിയിലാണുള്ളത്. തിരുവനന്തപുരം നഗരത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നിരന്തരം തുടരുകയാണ്. സിസി ടിവി ക്യാമറയടക്കം സ്ഥാപിച്ച് ഇവ തടയാൻ ശ്രമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story