Quantcast

കൊന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്.

MediaOne Logo

Web Desk

  • Published:

    19 April 2025 10:27 PM IST

Houses catch fire in Alappuzha
X

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകൻ മനോജ് ആണ് മരിച്ചത്.

അപകട സമയത്ത് മനോജും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല എന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

TAGS :

Next Story