Quantcast

കുമളിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കുമളി സ്വദേശികളായ അനൂപ് വർഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    14 Sept 2024 6:06 PM IST

Young men arrested with MDMA
X

ഇടുക്കി: കുമളിയിൽ 60 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കുമളി സ്വദേശികളായ അനൂപ് വർഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്. ഓണത്തോടനുബന്ധിച്ച് കുമളി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഓണവിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വെള്ളിയാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ചെറിയ ത്രാസും എംഡിഎംഎ ഉപയോഗിക്കുന്നതിനെന്ന് കരുതുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിപണയിൽ ഒന്നരലക്ഷം രൂപ വില വരുമെന്നാണ് പൊലീസ് പറയുന്നത്. ബാംഗ്ലൂരിൽ നിന്നാണ് ഇവർ എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. ഇരുവരുടെയും ഫോണും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

TAGS :

Next Story