Quantcast

'എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്'; കെഎസ്‍യുവിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷിനെതിരെ യൂത്ത് കോൺഗ്രസ്‌

കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര എന്നായിരുന്നു കൊടിക്കുന്നിലിൻ്റെ മറുപടി

MediaOne Logo

Web Desk

  • Published:

    14 Dec 2025 1:14 PM IST

എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്; കെഎസ്‍യുവിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷിനെതിരെ യൂത്ത് കോൺഗ്രസ്‌
X

കൊട്ടാരക്കര: കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡണ്ട് അൻവർ സുൽഫികറിൻ്റെ വിമർശനത്തിന് പിന്നാലെ കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസും രംഗത്ത്. കൊടിക്കുന്നിലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജു ജോർജാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കൊട്ടാരക്കര നഗരസഭയിലെത് കൊടിക്കുന്നിലിന്റെ വിജയം എന്നാണ് പോസ്റ്റ്‌. കൊട്ടാരക്കര നഗരസഭയിൽ ഒരു സീറ്റിന് എൽഡിഎഫ് നിലനിർത്തിയിരുന്നു. എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നതെന്നും ചോദ്യം. ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുന്നു. പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക എന്നും അജു ജോർജ്.

അതേ സമയം എം.പിക്കെതിരെ കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡണ്ട് അൻവർ സുൽഫികറും രംഗത്തെത്തി. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്നു. ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ചു തോൽപ്പിക്കുന്നു.വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ ഇല്ലാതെപോയതിനു കാരണം ഇതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.കൊടുക്കുന്നിലിന്‍റെ പേര് വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്.

കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര എന്നായിരുന്നു കൊടിക്കുന്നിലിൻ്റെ മറുപടി. പരാമർശം ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ആരുടെ പ്രേരണയിലാണെന്ന് പാർട്ടി പരിശോധിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച അതേ നേതാവാണ് അൻവർ സുൽഫിക്കർ. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കൊടിക്കുന്നിൽ

TAGS :

Next Story