Quantcast

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം

ധനമന്ത്രിക്ക് നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

MediaOne Logo

Web Desk

  • Updated:

    2025-07-03 14:15:58.0

Published:

3 July 2025 6:43 PM IST

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം
X

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്. ആരോഗ്യമന്ത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധനമന്ത്രിക്ക് നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മന്ത്രിമാര്‍ എന്നിവരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. രണ്ടിടത്ത് പ്രതിഷേധമുണ്ടായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയാണ് പ്രതിഷേധമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. ബിജെപി പ്രവര്‍ത്തകരും മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധവുമായി എത്തി. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലും ഓഫിസിലും പ്രതിഷേധമുണ്ടായി. എറണാകുളത്ത് ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

TAGS :

Next Story