Quantcast

യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം; സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി ദുല്‍ഖിഫിലിനാണ് മര്‍ദനമേറ്റത്

MediaOne Logo

Web Desk

  • Published:

    27 Aug 2025 9:10 PM IST

യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം; സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം
X

കോഴിക്കോട്: വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി ദുല്‍ഖിഫിലിനാണ് മര്‍ദനം ഏറ്റത്.

സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ദുല്‍ഖിഫില്‍ ആരോപിച്ചു. മര്‍ദനത്തില്‍ പ്രതിഷേധിച്ചു വടകര പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിന്ന് പ്രതിഷേധിക്കുന്നു. കെ കെ രമയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനു മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.

അതേസമയം, ഷാഫി പറമ്പില്‍ എം.പി.ക്കെതിരായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തില്‍ വടകരയില്‍ യു.ഡി.എഫ് പ്രതിഷേധം ശക്തമാണ്. പുതിയസ്റ്റാന്റ് പരിസരത്ത് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

TAGS :

Next Story