Quantcast

തൃശൂരിൽ പള്ളി പെരുന്നാളിനിടെ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു

യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.

MediaOne Logo

Web Desk

  • Published:

    14 Sept 2023 12:09 PM IST

Youth Congress leader stabbed  Thrissur
X

തൃശൂർ: മാപ്രാണം പള്ളി പെരുന്നാളിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഘർഷം

കുരിശ് എഴുന്നള്ളിപ്പിനിടെ ബാന്റ് മേളം സംബന്ധിച്ച് ചില തർക്കമുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽനിന്നാണ് ഷാന്റോക്ക് കുത്തേറ്റത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story